കള്ളക്കളി പുറത്ത് വിട്ട് അമേരിക്കന്‍ മാധ്യമം
ഇന്ത്യയില്‍ ഫെയ്സ്ബുക്കും വാട്സ്‌ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നവമാധ്യമങ്ങള്‍ വഴി വിദ്വേഷവും വ്യാജ വാര്‍ത്തയും പ്രചരിപ്പിച്ച് വോട്ടര്‍മാരെ ഇവര്‍ സ്വാധീനിക്കുകയാണ്, ബി.ജെ.പി നേതാക്കളുടെ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളില്‍ നടപടി വേണ്ടെന്ന് ഫേസ്ബുക്ക് നിര്‍ദേശം നല്‍കിയെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുകൊണ്ടുവന്ന വാര്‍ത്ത ഷെയര്‍ ചെയ്താണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.