These are the 5 possibilities in Rajasthan Oneindia Malayalam

These are the 5 possibilities in Rajasthan Oneindia Malayalam

These are the 5 possibilities in Rajasthan
ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും രാജിവെച്ച് ബിജെപിയില്‍ എത്തിയതോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണത്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും സമാന നീക്കം നടത്തുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. പൈലറ്റ് പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ പൈലറ്റിനെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള സാധ്യകളാണ് കോണ്‍ഗ്രസ് തേടുന്നത്.ഇന്ന് മുഖ്യമന്ത്രി ഗെഹ്ലോട്ട് വിളിച്ച് ചേര്‍ത്ത നിയമസഭാംഗങ്ങളുടെ യോഗത്തില്‍ സച്ചിന്‍ പൈലറ്റ് പങ്കെടുത്തില്ല. യോഗത്തില്‍ പങ്കെടുക്കണമെന്ന് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം വിട്ടു നിന്നു. ഇതോടെ ബിജെിയിലേക്ക് പൈലറ്റ് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങളായിരുന്നു ഉയര്‍ന്നത്. എന്നാല്‍ താന്‍ ബിജെപിയില്‍ ചേരില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയിട്ടുണ്ട്.ഇതോടെ സംസ്ഥാനത്ത് ഇനി എന്ത് എന്നുള്ള ചര്‍ച്ചകള്‍ക്കാണ് ചൂട് പിടിച്ചിരിക്കുന്നത്. പ്രധാനമായും 5 സാധ്യതങ്ങളാണ് രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ചേക്കാവുന്നത്.
#Rajasthan #SachinPilot

sachin pilot, congress, rajasthan