വിമാനദുരന്ത സ്ഥലത്തേക്ക് മലപ്പുറത്തെ യുവത്വം ഓടിയെത്തിയ കാഴ്ചയാണ് ഇന്നലെ അര്‍ധരാത്രി കണ്ടത്. വന്നവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. കൈമെയ് മറന്നുള്ള അവരുടെ പ്രവര്‍ത്തനം ഇന്ന് കേരളം അഭിമാനത്തോടെ എടുത്തുപറയുന്നു. അര്‍ധരാത്രി പോലും രക്തബാങ്കിന് മുമ്പില്‍ യുവാക്കള്‍ ക്യൂ നില്‍ക്കുകയായിരുന്നു നൂറു കണക്കിന് പേര്‍.രാത്രിസമയവും കോരിച്ചൊരിയുന്ന മഴയും കൊവിഡ് ഭീതിയുമൊന്നും വകവയ്ക്കാതെയാണ് ആശുപത്രികളിലേക്ക് രക്തദാതാക്കളെത്തിയത്